നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മഴവില്‍ കലാ കൂട്ടായ്മയും വിദ്യാരംഗം കലാ സാഹിത്യ വേദിയും മലയാളം സബ്ജക്ട് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ബഷീറിന്റെ ലോകം - ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു.

ചിത്രകാരന്‍ പ്രേംരാജ് പേരാമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സത്യന്‍ കുളിയാപ്പൊയില്‍ അധ്യക്ഷത വഹിച്ചു.
മഴവില്‍ കലാ കൂട്ടായ്മയുടെ ദൃശ്യകലാവിഭാഗമായ മഴവില്‍ ചന്തത്തിലെ കൂട്ടുകാര്‍ ബഷീര്‍ കഥാപാത്രങ്ങളെയും ബഷീറിന്റെ ജീവിത സന്ദര്‍ഭങ്ങളെയും വരകളിലും വര്‍ണ്ണങ്ങളിലുമാവാഹിച്ച 'ഹലീല്‍ ഹുലാലോ ' എന്ന ബഷീര്‍ ദിന ചിത്രപ്രദര്‍ശനം ബഷീര്‍ സാഹിത്യത്തിലൂടെ നടത്തിയ ചിത്രസഞ്ചാരമായ് മാറി.
വി.സി. സാജിദ് ബഷീര്‍ കൃതികളിലെ പാരിസ്ഥിതിക ദര്‍ശനം എന്ന വിഷയത്തില്‍ സംസാരിച്ചു.
ജാഹ്നവി സൈറ, അഞ്ജിമ വിജു, ആമിന ലനിക, ഇഷ മര്‍വ, മോമി രാജീവ് എന്നിവര്‍ ബഷീറിന്റെ വിവിധ കൃതികളെ ആസ്പദമാക്കി സംസാരിച്ചു.
ഡപ്യൂട്ടി എച്ച്എം എ ഷീജ, സ്റ്റാഫ് സെക്രട്ടറി ടി.എം സുരേഷ് ബാബു, സി.പി സുജാല്‍ എന്നിവര്‍ അനുസ്മരണ ഭാഷണം നടത്തി.
മഴവില്‍ കലാ കൂട്ടായ്മ ജനറല്‍ കോഡിനേറ്റര്‍ രാജീവന്‍ കെ.സി സ്വാഗതം പറഞ്ഞ ചടങ്ങില്‍ വിദ്യാരംഗം ഇന്‍ ചാര്‍ജ് ബിന്ദു ടീച്ചര്‍ നന്ദിയും പറഞ്ഞു.
Basheer organized a commemoration and a photo exhibition at naduvannur