കൊയിലാണ്ടി: വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി. വിയ്യൂര്‍ പുളിയഞ്ചേരിയില്‍ നിന്നും പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.കെ. സബീറലിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ 115 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.

പാര്‍ട്ടിയില്‍ കോഴിക്കോട് ഐബി പ്രിവന്റീവ് ഓഫീസര്‍ വി. പ്രജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.എന്‍. രാജീവന്‍, എം.സി രഘുനാഥ്, എം.പി. ഷബീര്‍ എന്നിവരും പങ്കെടുത്തു.
Wash and VAT equipment seized at koilandy