കൊയിലാണ്ടി: വിദ്യാഭ്യാസ മേഖലയില്‍ നാലു പതിറ്റാണ്ട് പിന്നിടുന്ന ആര്‍ട്‌സ് കോളെജ് കൊയിലാണ്ടിയുടെ മാനേജ്‌മെന്റ് ആരംഭിക്കുന്ന പുതിയ കോളെജിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അഫിലിയേഷന്‍ ലഭിച്ചു.

അനന്തലക്ഷ്മി എജുക്കേഷണല്‍ ട്രെസ്റ്റിന്റെ കീഴില്‍ കൊയിലാണ്ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജ് എന്നായിരിക്കും പുതിയ കോളെജിന്റെ പേര്. ഈ അധ്യായന വര്‍ഷം തന്നെ കോളെജിലേക്ക് വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കാന്‍ സാധിക്കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ പി.വി. മനോജ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബിബിഎ, ബികോം, ബിഎ (മലയാളം, ഇംഗ്ലീഷ്) എന്നീ വിഭാഗങ്ങളില്‍ ആയിരിക്കും ആദ്യവര്‍ഷം അഡ്മിഷന്‍ നല്‍കുക. ഈ അധ്യായന വര്‍ഷം കൊയിലാണ്ടി എംഎം സ്ട്രീറ്റിലെ കെട്ടിടത്തിലാണ് താല്‍ക്കാലികമായി പ്രവര്‍ത്തനം ആരംഭിക്കുക.
അത്യാധുനിക സജ്ജീകരണങ്ങളുടെ വിശാലമായ ക്യാമ്പസ് ആരംഭിക്കുന്നതിനായി ആനവാതില്‍ വാങ്ങിയ ആറ് ഏക്കര്‍ സ്ഥലത്ത് കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി കഴിഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.വി മനോജ് കുമാറിനൊപ്പം സെക്രട്ടറി അശ്വിന്‍ മനോജ് പ്രിന്‍സിപ്പാള്‍ ആര്‍.പി. ഷീജ എന്നിവരും പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9846056638,8075031668 എന്ന നമ്പറില്‍ ബന്ധപ്പെടുക.
koyilandynews.in-Approval for new affiliative college under Calicut University at Koyilandy