കൊയിലാണ്ടി : കൊയിലാണ്ടിയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഇന്ന് പുലര്‍ച്ചെ കോമത്ത്കരയില്‍ വെച്ചാണ് എടക്കുളം കൊല്ലാറുകണ്ടി ശ്രീജിത്തിനെ കൊയിലാണ്ടി പൊലീസ് പിടികൂടിയത്.

ഇയാളില്‍ നിന്നും 12.40 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. കൊയിലാണ്ടി സബ് ഇന്‍സ്പെക്ടര്‍ അനീഷിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീജിത്ത് പിടിയിലായത്.
KL.56 -X 8112 നമ്പര്‍ ബൈക്കാണ് ഇയാള്‍ ഉപയോഗിച്ചത്. കൊയിലാണ്ടി തഹസില്‍ദാരുടെ സാന്നിധ്യത്തിലാണ് ശ്രീജിത്തിനെ വിശദമായ പരിശോധന നടത്തിയത്. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ഉടന്‍ കോടതിയില്‍ ഹജരാക്കും.
Youth arrested with #MDMA at #koyilandy