പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ 9-ാം വാര്‍ഡില്‍പ്പെട്ട മദ്രസ ചെറിയ കപ്പള്ളി റോഡ് പാടെ തകര്‍ന്ന് ചെളിക്കുളമായി മാറി. ഈ റോഡിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് അന്‍പത് വര്‍ഷത്തിലേറെയായി.

കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ കാല്‍നടയാത്രയ്ക്ക് പോലും കഴിയാത്ത വിധം ഈ റോഡ് ചെളിക്കുളമായി തീര്‍ന്നിരിക്കുകയാണ്.
400 മീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ റോഡ് ഗതാഗതയോഗ്യമാക്കിത്തരണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പല തവണ ഗ്രാമ പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഫണ്ടില്ലെന്ന കാരണം പറഞ്ഞ് തിരിച്ചയക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
തൊട്ടടുത്തുള്ള അംഗന്‍വാടിയിലേക്കും, ചങ്ങരോത്ത് എംയുപി സ്‌ക്കൂളിലേക്കും, ആരാധനാലയങ്ങളിലേക്കും എത്തിപ്പെടാന്‍ ഈ ചെളിവെള്ളത്തിലൂടെ നീന്തി പോകേണ്ട അവസ്ഥയാണുള്ളതെന്നും അവര്‍ പറഞ്ഞു.
പന്തിരിക്കര, പെരുവണ്ണാമൂഴി പ്രദേശങ്ങളിലെ യാത്രക്കാര്‍ക്ക് മദ്രസ കപ്പള്ളി റോഡ് വഴി പേരാമ്പ്ര , കുറ്റ്യാടി റോഡിലേക്കെത്താന്‍ എളുപ്പ വഴിയാണിത്.
അത്യാസന്ന നിലയിലുള്ള രോഗികളെ ആശുപത്രിയിലെത്തിക്കണമെങ്കില്‍ ചാരു കസേരയില്‍ ഇരുത്തിയിട്ടു പോലും എടുത്തു കൊണ്ടുപോകാന്‍ പെടാപാട് പെടുകയാണ് നാട്ടുകാര്‍.
ഇരുചക്ര വാഹനങ്ങളും, മുചക്ര വാഹനങ്ങളൊന്നും തന്നെ യാത്ര ചെയ്യാന്‍ പറ്റാത്ത വിധം പാടെ തകര്‍ന്നിരിക്കുകയാണ് റോഡിപ്പോള്‍. പഞ്ചായത്തിലെ പല റോഡുകളും ടാറിങ് നടത്തിയപ്പോള്‍ ഈ റോഡിനെ മാത്രം അധികൃതര്‍ അവഗണിക്കുകയാണെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
താല്‍ക്കാലിക പരിഹാരമായി ക്വാറി വെയിസ്റ്റ് ഇട്ടെങ്കിലും നടന്നു പോകാനുള്ള സൗകര്യമൊരുക്കി റോഡ് പൂര്‍ണ്ണമായും ടാറിങ് ചെയ്യണ മെന്നാണ് നാട്ടുകാര്‍ ബന്ധപ്പെട്ട അധികാരികളോടാവശ്യപ്പെടുന്നത്.
Madrasa Cheriya Kapalli Road in Changaroth Panchayath was completely destroyed and turned into a mud puddle