പേരാമ്പ്ര : പന്തിരിക്കര കടിയങ്ങാട് റോഡില്‍ പള്ളിക്കുന്ന് പള്ളിപ്പറമ്പിന് സമീപം റോഡിലേക്ക് ചരിഞ്ഞു നില്‍ക്കുന്ന പൂമരം വാഹനയാത്രക്കാര്‍ക്കും, കാല്‍ നടയാത്രക്കാര്‍ക്കും ഒരു പോലെ അപകട ഭീഷണിയുയര്‍ത്തുന്നു.

ജല്‍ജീവന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പിടാന്‍ വേണ്ടി ജെസിബി ഉപയോഗിച്ച് കുഴിയെടുത്തപ്പോള്‍ മരത്തിന്റെ അടി വേരുകള്‍ പിഴുത് മാറ്റിയതാണ് മരം അപകടാവസ്ഥയിലാകാന്‍ കാരണമായത്.
പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പ്രധാന പാതയാണിത്. ദിവസേന നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്.
മരത്തിന്റെ അടിഭാഗത്തുകൂടി വൈദ്യുതി ലൈന്‍ കടന്ന് പോകുന്നതിനാല്‍, മരം കടപുഴകി വീഴുമ്പോള്‍ വൈദ്യുതി പോസ്റ്റുകളും, കേബിളുകളും പൊട്ടാനും, ഇത് വലിയ അപകടത്തിനും സാധ്യതയേറെയാണ്.
അതിനാല്‍ എത്രയും പെട്ടെന്ന് തന്നെ മരം മുറിച്ചു മാറ്റാന്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
A tree leaning towards the road poses a danger at panthirikkara