നടുവണ്ണൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റ ആഭിമുഖ്യത്തില്‍ മദ്രസകളില്‍ മുഅല്ലിം ഡേ ആചരിക്കുന്നതിന്റ ഭാഗമായി തറമ്മല്‍ സുബുലുസ്സലാം മദ്രസയില്‍ മുഅല്ലിം ഡേ ആചരിച്ചു.

ഖത്തീബ് ഇ.കെ. അഹമ്മത് മൗലവി പരിപാടി ഉദ്ഘാടനം ചെയതു. സ്വദര്‍ മുഅല്ലിം അസീസ് സഖാഫി അധ്യക്ഷത വഹിച്ചു.
ദീര്‍ഘകാലം സമസ്തയുടെ മദ്രസകളില്‍ ജോലി ചെയ്ത പി. ഹംസ മൗലവി, കാഞ്ഞിരക്കണ്ടി മമ്മു മുസ്ലിയാര്‍ എന്നിവരെ ആദരിച്ചു.
മുഅല്ലിം ഡേ ഫണ്ട് ഉദ്ഘാടനം പ്രവാസിയും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ കളരിയുള്ളതില്‍ ഫഹദില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് ഇ.കെ. അഹമ്മത് മൗലവി ഉദ്ഘാടനം ചെയ്തു.
അജ്മല്‍ മശ്ഹൂര്‍തങ്ങള്‍, തറമ്മല്‍ അമ്മത്, ജാഫര്‍ മൂലക്കല്‍, ശഫീഖ്, പൊയ്‌ലങ്ങല്‍ അമ്മത്, സി.കെ. നൗഷാദ് മൗലവി എന്നിവര്‍ സംസാരിച്ചു.
Tharammal #Subulusalalam #Madrasa observed #Muallim Day at #naduvannur