അരിക്കുളം: അരിക്കുളം കുരുടി മുക്കില്‍ മദ്യം മയക്ക് മരുന്ന് ലോബികള്‍ നടത്തുന്ന അക്രമ സംഭങ്ങള്‍ തുടര്‍കഥയാകുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ എന്‍.വി അഷ്‌റഫിനെ ആക്രമിച്ച സംഭവം പ്രതിഷേധാര്‍ഹമാണെന്ന് രാജിവ് ഗാന്ധി ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.
മദ്യം മയക്ക് മരുന്ന് ലോബിക്കെതിരെ പ്രതികരിക്കുന്ന വ്യക്തികളെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം ചെറുത്ത് തോല്‍പ്പിക്കണമെന്നും ഈ കാര്യത്തില്‍ രാഷ്ട്രിയ കക്ഷികള്‍ ഒന്നിച്ച് നില്‍ക്കണ്ടേത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം, പ്രദേശത്ത് പൊലീസ് പട്രോളിംഗ് കാര്യക്ഷമമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
രാജിവ് ഗാന്ധി ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ പരിക്കേറ്റ അഷ്‌റഫിനെ സന്ദര്‍ശിച്ചു. എസ് മുരളിധരന്‍. ശ്രീധരന്‍ കണ്ണമ്പത്ത്, യൂസഫ് കുറ്റിക്കണ്ടി, കെ. ശ്രീകുമാര്‍, ഷാജഹാന്‍ കാരയാട്, റിയാസ് ഊട്ടേരി, അനില്‍കുമാര്‍ അരിക്കുളം, കെ.പി ഗിരിഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
The #attack on NV Ashraf is objectionable at #arikkulam