ചെമ്പനോട: ചെമ്പനോടയില്‍ കാട്ടാന കൃഷി നശിപ്പിച്ചു. പഞ്ചായത്തില്‍ രണ്ടാം വാര്‍ഡിലെ ചെമ്പനോട വലിയ കൊല്ലി മേഖലയിലാണ് കാട്ടാന കൃഷി നശിപ്പിച്ചത്.

ചുണ്ടയില്‍ തോമാച്ചന്റെ വാഴ, തെങ്ങ് എന്നിവയും കാട്ടാന ഇറങ്ങി നശിപ്പിച്ചു. വനാതിര്‍ത്തിയില്‍ മുമ്പ് നിര്‍മ്മിച്ച കിടങ്ങില്‍ മണ്ണ് നിറഞ്ഞതാണ് ആനശല്യം രൂക്ഷമാകാന്‍ കാരണം.
ഫണ്ട് ഇല്ലാത്തതാണ് കിടങ്ങിലെ മണ്ണുനീക്കുന്നതിന് തടസ്സമായത്. ഉണ്ടംമൂല ചെങ്കോട്ടക്കൊല്ലി കിടങ്ങ് പുനര്‍ നിര്‍മ്മിക്കാന്‍ വനംവകുപ്പ് അടിയന്തര നടപടിയെടുക്കണമെന്ന് പഞ്ചായത്ത് അംഗം കെ.എ ജോസുകുട്ടി ആവശ്യപ്പെട്ടു.
കിടങ്ങിലെ മണ്ണു നീക്കിയാല്‍ ചെമ്പനോട, പെരുവണ്ണാമൂഴി മേഖലയിലെ കൃഷിഭൂമിയിലെ വന്യമൃഗശല്യം നിയന്ത്രിക്കാന്‍ സാധിക്കുമെന്നും അദേഹം പറഞ്ഞു.
In #Chembanoda, wild #elephant destroyed the #crop