കൊയിലാണ്ടി: കൊയിലാണ്ടി പയറ്റ് വളപ്പില്‍ ക്ഷേത്രത്തിനടുത്ത് പോത്ത് വിരണ്ടോടിയത് നാട്ടുകാരില്‍ ഏറെ നേരം ഭീതി പടര്‍ത്തി.

ഇന്നലെ രാത്രി 8 മണിയോടെയാണ് പോത്ത് വിരണ്ട് ഓടിയത്. ബൈക്ക് യാത്രക്കാരനെ ഇടിച്ചിടുകയും കടകളിലേക്ക് ഓടിക്കയറുകയും ചെയ്ത പോത്തിനെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് കൊയിലാണ്ടി അഗ്നിരക്ഷാസേന അതിസാഹസികമായി പിടിച്ചു കെട്ടിയത്.
ഗ്രേഡ് എഎസ്ടിഒ പ്രദീപ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജിനീഷ് കുമാര്‍, അനൂപ്, ബബീഷ്, ഷാജു, ഹോംഗാര്‍ഡ് രാജീവ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
#Koyilandy #fire rescue team bravely caught the #buffalo