നടുവണ്ണൂര്‍: കോട്ടൂര്‍ എയുപി സ്‌കൂള്‍ നല്ല പാഠവും, പിടിഎ കമ്മിറ്റിയും ഡോ. ചന്ദ്രകാന്ത് നേത്രാലയ കോഴിക്കോടും സംയുക്തമായി സൗജന്യ നേത്ര രോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിഎച്ച് സുരേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം കൃഷ്ണന്‍ മണലായി അധ്യക്ഷത വഹിച്ചു.
ഡോ. ഷീജ വിശ്വനാഥന്‍ നേത്ര രോഗങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു. തുടര്‍ന്ന് ക്യാമ്പില്‍ രോഗികളെ പരിശോധിച്ച് തിമിര രോഗ നിര്‍ണയം നടത്തുകയും സൗജന്യ മരുന്ന് വിതരണം നടത്തുകയും ചെയ്തു.
സ്‌കൂളിലെ 40 ഓളം സന്നദ്ധ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന നല്ല പാഠം ക്ലബിന്റെ അഭിമുഖ്യത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളാണ് സ്‌കൂളില്‍ നടന്നു വരുന്നത്.
സാമൂഹ്യ സേവനത്തിലധിഷ്ടിതമായി നടത്തുന്ന വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളെ നന്മയുടെ ഭാഗത്ത് ചേര്‍ത്തു നിര്‍ത്തി സാമൂഹ്യ ബോധവും അര്‍പ്പണ മനോഭാവമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പിന്തുണ നല്ല പാഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട് . സ്‌കൂള്‍ മാനേജര്‍ കെ. സദാനന്ദന്‍ , പിടിഎ പ്രസിഡന്റ് എം.എം. ദിനേശന്‍ , ബാബു കോട്ടക്കല്‍ വി.ടി സുനന എന്നിവര്‍ സംസാരിച്ചു.
പ്രധാനധ്യാപിക ആർ.ശ്രീജ സ്വാഗതവും നല്ല പാഠം കോഡിനേറ്റർ എൻ.കെ. സലിം നന്ദിയും പറഞ്ഞു. നൂറോളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.
Organized free #eye checkup #camp at koottoor