പേരാമ്പ്ര : കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ലോക്കോ റണ്ണിങ് റൂമില്‍ ലോക്കോ പൈലറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയാഘാതമെന്നു സംശയിക്കുന്നു.

പേരാമ്പ്ര കല്പത്തൂർ സ്വദേശി ഇല്ലത്ത് മീത്തൽ കെ.കെ ഭാസ്‌കരന്‍ (52) ആണ് മരിച്ചത്.
ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ലോക്കോ ആയി ഇന്നലെ രാത്രി പതിനൊന്നരയോടെ കണ്ണൂരില്‍ എത്തിയ ഭാസ്‌കരന്‍ ഇന്നു രാവിലെ 5.10നു പുറപ്പെടുന്ന ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ലോക്കോ ആയി പോകേണ്ടതാണ്.
ട്രെയിന്‍ പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ലോക്കോ റണ്ണിങ് റൂമില്‍ വിളിക്കാന്‍ ജീവനക്കാര്‍ എത്തിയപ്പോള്‍ ഭാസ്‌കരന് അനക്കമില്ലായിരുന്നു.
ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
രാവിലെ 6.20ന് പുറപ്പെടുന്ന കോയമ്പത്തൂര്‍ എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റിന് ചുമതല നല്‍കിയാണ് എക്‌സിക്യൂട്ടീവ് സമയക്രമം പാലിച്ച് കണ്ണൂരില്‍ നിന്ന് പുറപ്പെടാന്‍ വഴിയൊരുക്കിയത്.
കഴിഞ്ഞ ദിവസം രാത്രി കണ്ണൂരില്‍എത്തിയ ഗുഡ്‌സ് ട്രെയിനിലെ ലോക്കോ പൈലറ്റിന് കോയമ്പത്തൂര്‍ എക്‌സ്പ്രസിലും ചുമതല നല്‍കി.
ഭാര്യ: സ്മിത. മക്കള്‍: ബി സനത് ശ്രീവാസ്, എസ് സാനിയ ഭാസ്‌കരന്‍.
A loco pilot from Koilandi was found dead at Kannur railway station