പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് 8-ാം വാര്‍ഡില്‍പ്പെട്ട പന്തിരിക്കര വരയാലന്‍ കണ്ടി റോഡിലെ കാലപ്പഴക്കം ചെന്ന ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് റോഡ് വീതികൂട്ടിയും, പല സ്ഥലങ്ങളിലും റോഡിന്റെ ഉയരം കുറച്ച് റോഡിലെ മണ്ണ് നീക്കം ചെയ്ത് നവീകരിച്ചതിന്റെ ഫലമായി, ജല അതോറിറ്റി നേരത്തെ റോഡരികില്‍ സ്ഥാപിച്ച കുടിവെള്ള പൈപ്പുകള്‍ റോഡിന്റെ മധ്യഭാഗത്തേക്കും, മുകളിലേക്കും വന്നതോടുകൂടി, കാലപ്പഴക്കത്താല്‍ പൈപ്പുകള്‍ നിരന്തരം പൊട്ടി തകര്‍ന്ന് ജലം റോഡിലേക്കാണ് ഒഴുകുന്നത്.
റോഡ് പലസ്ഥലങ്ങളിലും തകര്‍ന്ന് കാല്‍നടയാത്ര പോലും ചെയ്യാന്‍ പറ്റാത്ത വിധമായിരിക്കുകയാണ്. പല തവണ ഈ വിഷയം ജല അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഈറോഡിന്റെ മറുവശത്തുകൂടി ജല ജീവന്‍ പദ്ധതി പൈപ്പ് ഇടല്‍ പ്രവൃത്തി നടന്നു വരുന്നുണ്ട്.
പഴയപ്പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ പ്രയാസമാണെങ്കില്‍ നേരത്തെ ജല അതോറിറ്റി നല്‍കിയ കണക്ഷനുകള്‍ ജലജീവന്‍ പൈപ്പിലേക്ക് മാറ്റി നല്‍കിയാല്‍ പൈപ്പുകള്‍ മാറ്റാതെ തന്നെപ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
റോഡ് നവീകരണത്തിന് മുമ്പായി കുടിവെള്ള പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാന്‍ ബന്ധപ്പട്ട അധികാരികള്‍ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടു. റോഡില്‍ ഇരുപത്തിഅഞ്ചില്‍പ്പരം സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടി റോഡ് തകര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടിട്ടുമുണ്ട്.
#Panthirikkara #Varayalan Kandi #road drinking pipes should be replaced