നന്തി ബസാര്‍: ജൂലൈ മുപ്പത് യൂത്ത് ലീഗ് ദിനം ഭാഷ സമരത്തിന്റെ ഓര്‍മ്മകളാണ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഒരോ പാര്‍ട്ടി പ്രവര്‍ത്തകന്റെയും ജ്വലിക്കുന്ന ഓര്‍മ്മകളാണ് ഭാഷസമരമെന്നും സമുദായത്തിന് വേണ്ടി ജീവന്‍പകുത്ത് നല്‍കിയവരാണ് മജീദും റഹ്‌മാനും കുഞ്ഞിപ്പയെന്നും മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി.കെ. സുബൈര്‍. മുചുകുന്ന് നോര്‍ത്ത് മുസ്ലീം യൂത്ത് ലീഗ് ശാഖ സംഘടിപ്പിച്ച ഭാഷ സമര അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിന് സാലിം വരിക്കോളി അധ്യക്ഷത വഹിച്ചു. അസിസ് തിരുവള്ളൂര്‍, ഫാസില്‍ നടേരി, പി.കെ. മുഹമ്മദലി, റഹ്‌മാന്‍ തടത്തില്‍, കുഞ്ഞി മൂസ, തടത്തില്‍ അസീസ് എന്നിവര്‍ സംസാരിച്ചു. ജംഷീര്‍ സ്വാഗതവും ഫര്‍ഹാന്‍ നന്ദിയും പറഞ്ഞു.
true vision koyilandy North Muslim Youth League delves into language struggle