പയ്യോളി: പയ്യോളി നഗരസഭ ഇരുപതാം ഡിവിഷനിലെ നവീകരിച്ച കാട്ടും കുളം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ സി.പി. ഫാത്തിമ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

ഡിവിഷന്‍ കൗണ്‍സിലര്‍ ടി. ചന്തു സ്വാഗതം പറഞ്ഞ ചടങ്ങില്‍ കണ്‍വീനര്‍ അനില്‍കുമാര്‍ നന്ദി പറഞ്ഞു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
The renovated pond was dedicated to the village