പയ്യോളി: 'മണിപ്പൂരിനെ രക്ഷിക്കുക, ആര്‍എസ്എസിനെ ബഹിഷ്‌ക്കരിക്കുക, ഇന്ത്യയെ രക്ഷിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി 'ജനകീയ പ്രതിരോധം'. സിപിഐ എം പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ജനകീയ പ്രതിരോധം' ബഹുജനകൂട്ടായ്മയാണ് സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറി പി. മോഹനന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

പയ്യോളി ടൗണില്‍ നടത്തിയ പ്രതിഷേധ പരിപാടി നിരവധി പേര്‍ പങ്കെടുത്തു. ഏരിയ കമ്മിറ്റി അംഗം ടി. ചന്തു അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കാനത്തില്‍ ജമീല എംഎല്‍എ, ഡി. ദീപ, ഏരിയ കമ്മിറ്റി അംഗങ്ങളായ വി. ഹമീദ്, പി.എം. വേണുഗോപാലന്‍, ഏരിയ സെക്രട്ടറി എം.പി. ഷിബു തുടങ്ങിയവര്‍ സംസാരിച്ചു.
true vision koyilandy Solidarity for Manipur; Mass mobilization with popular resistance