പേരാമ്പ്ര : മുംബൈ -ഗോവ ദേശീയപാതയിലുണ്ടായ ബൈക്കപകടത്തില്‍ പേരാമ്പ്ര കൂത്താളി സ്വദേശി മരിച്ചു.
ബാങ്ക് ഓഫ് ഇന്ത്യ സംഗമേശ്വര്‍ ശാഖയില്‍ ഉദ്യോഗസ്ഥനായ കൂത്താളി പഞ്ചായത്തിലെ പൈതോത്ത് ഗ്രാമം ബസ് സ്റ്റോപ്പിന് സമീപത്തെ വിശ്രുത് പി. സത്യന് (28) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം.
അബേദ്കര് ബുദ്രക് എന്ന സ്ഥലത്തുവെച്ച് രണ്ടു ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
വിശ്രുത് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. രണ്ടാം ബൈക്കിലുണ്ടായിരുന്നവരെ രത്നഗിരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംസ്ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍. കണ്ടോത്ത് സത്യന്റെയും (പോസ്റ്റ് മാസ്റ്റര്‍, കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസ്) പ്രീത യുടെയും മകനാണ്. സഹോദരി അഞ്ജിത (ബി.എഡ്. വിദ്യാര്‍ഥിനി).
A Koothali native died in a bike accident in Mumbai