മേപ്പയ്യൂര്‍: എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂരില്‍ ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ നിര്‍വഹിച്ചു.

ജില്ലാ വ്യവസായ കേന്ദ്രം, വ്യവസായ വാണിജ്യ വകുപ്പ്, താലൂക്ക് വ്യവസായ ഓഫീസ്, മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് എന്നിവ സംയുക്തമായാണ് ശില്പശാല സംഘടിപ്പിച്ചത്. ആരോഗ്യം വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ കെ.എം. പ്രസീത, വി.പി. ബിജു, സെക്രട്ടറി അനില്‍കുമാര്‍, സ്റ്റേറ്റ് ബേങ്ക് മാനേജര്‍ എസ്. സുദ്ദീപ്, മേലടി ബ്ലോക്ക് എഫ്എല്‍സി ടി. മുകുന്ദന്‍, മേപ്പയൂര്‍ ടൗണ്‍ ബാങ്ക് സെക്രട്ടറി ബിജു, പഞ്ചായത്ത് ഇഡിഇ അദിന്‍ രാജ് എന്നിവര്‍ സംസാരിച്ചു.
true vision koyilandy Entrepreneurship workshop was organized at Mepayyur