അരിക്കുളം: സീനിയര്‍ കോണ്‍ഗ്രസ്സ് നേതാവും മുന്‍ ഗവര്‍ണ്ണറും മുന്‍ മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ രാജിവ് ഗാന്ധി ഫൗണ്ടേഷന്‍ അരിക്കുളം കമ്മറ്റി യോഗം അനുശോചിച്ചു.

പ്രവര്‍ത്തിച്ച എല്ലാ മേഖയിലും കരുത്തുറ്റ പ്രവര്‍ത്തനമാണ് അദ്ദേഹം കഴ്ച വെച്ചത്.
അദ്ദേഹത്തിന്റെ മരണം പാര്‍ട്ടിക്ക് കനത്ത നഷ്ടമാണെന്നും യോഗം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
രാജിവ് ഗാന്ധി ഫൗണ്ടേഷന്‍ പ്രസിഡന്റ് ടി.രാരു കുട്ടി അധ്യക്ഷത വഹിച്ചു. എസ്.മുരളിധരന്‍, ശ്രീധരന്‍ കണ്ണമ്പത്ത്, യൂസഫ് കുറ്റിക്കണ്ടി, ശ്രീധരന്‍ കപ്പത്തൂര്, റിയാസ് ഊട്ടേരി, കെ.കെ.ബാലന്‍, കെ.ശ്രീകുമാര്‍, ഇ.കെ.ശശി, അനില്‍ കുമാര്‍ അരിക്കുളം, മുഹമ്മദ് എടച്ചേരി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു.
vakkom purushothaman commemoration arikkulam by rajeev gandhi foundation