---
title: "#arrest | കഞ്ചാവ് വിതരണക്കാരനെതിരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു "
english_title: "#Kappa was charged against the #ganja distributor and #arrested at #peruvannamuzhi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137071/kappa-was-charged-against-the-ganja-distributor-and-arrested-at-peruvannamuzhi"
published_at: "2023-08-07T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d092f69124c_12.jpg"
keywords: []
---

# #arrest | കഞ്ചാവ് വിതരണക്കാരനെതിരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു 

> **Lead Summary:** **പേരാമ്പ്ര : **കഞ്ചാവ് വില്പനക്കാരനായ സൂപ്പിക്കട സ്വദേശിക്കെതിരെ കാപ്പ ചുമത്തി. പെരുവണ്ണാമൂഴി പൊലീസാണ് സൂപ്പിക്കട സ്വദേശി പാറേമ്മല്‍ ലത്തിഫ് നെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.

## Article Content

**പേരാമ്പ്ര : **കഞ്ചാവ് വില്പനക്കാരനായ സൂപ്പിക്കട സ്വദേശിക്കെതിരെ കാപ്പ ചുമത്തി. പെരുവണ്ണാമൂഴി പൊലീസാണ് സൂപ്പിക്കട സ്വദേശി പാറേമ്മല്‍ ലത്തിഫ് നെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.

പ്രദേശത്ത് നിരന്തരമായി കഞ്ചാവ് വില്പന നടത്തുകയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന പശ്ചാത്തിലത്തിലാണ് കാപ്പ ചുമത്തിയിരിക്കുന്നത്.

ഇയാളുടെ പേരില്‍ നാല് കഞ്ചാവ് കേസുകളും ഒരു മോഷണക്കേസും ഒരു ജുബനൈല്‍ ജസ്റ്റിസ് കേസും നിലവിലുണ്ട്.

കാപ്പ സെക്ഷന്‍ 3 പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. ഈ വകുപ്പ് പ്രകാരം ഒരു വര്‍ഷം കരുതല്‍ തടവ് ലഭിക്കാനാണ് സാധ്യത.

ഈ വര്‍ഷം മെയ് 9 ന് കഞ്ചാവുമായി വീട്ടില്‍ ഒളിച്ച പ്രതിയെ അന്ന് നാല് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിന് ഉടുവിലാണ് പൊലീസ് കീഴ്പ്പെടുത്തിയത്.

പെരുവണ്ണാമൂഴി ഇന്‍സ്പക്ടര്‍ കെ. സുഷീറിന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പക്ടര്‍ ആര്‍.സി. ബിജു, സിപിഒമാരായ അനീഷ്, സന്തോഷ്, ഷിജിത്ത് എന്നിവരാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

പെരുവണ്ണാമൂഴി പൊലീസ് ഈ മാസം കാപ്പ ചുമത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ലത്തീഫ്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അരുണ്‍ ബാലകൃഷ്ണനെ കാപ്പ പ്രകാരം ജില്ലയിലേക്ക് പ്രവേശിക്കുന്നത് വിലക്കിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137071/kappa-was-charged-against-the-ganja-distributor-and-arrested-at-peruvannamuzhi)