കീഴരിയൂര്‍: ക്വിറ്റ് ഇന്ത്യാ സ്മൃതി സംഗമവും മണിപ്പൂര്‍ ഐക്യദാര്‍ഢ്യവുമായി കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി. പരിപാടി ഡിസിസി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

ഇടത്തില്‍ ശിവന്‍ മാസ്റ്റര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. കെ.എം. വേലായുധന്‍ സ്വാഗതവും എന്‍.ടി. ശിവാനന്ദന്‍ നന്ദിയും പറഞ്ഞു.
കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ്, ഡിസിസി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി. രാമചന്ദ്രന്‍, ചുക്കോത്ത് ബാലന്‍ നായര്‍, ബി. ഉണ്ണികൃഷ്ണന്‍, കെ.കെ. ദാസന്‍, കെ.സി. രാജന്‍ എന്നിവര്‍ സംസാരിച്ചു.
true vision koyilandy Keezhariyoor Mandal Committee with Quit India Smriti Sangam