കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇഎംഎസ് ടൗണ്‍ഹാളില്‍ വച്ച് സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ചടങ്ങിന് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ വ്യവസായ വികസന ഓഫീസര്‍ ആര്‍. നിജീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി. പ്രജില, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി, വാര്‍ഡ് കൗണ്‍സിലര്‍ ലളിത എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് കേരള ബാങ്ക് പ്രതിനിധി ജി. പ്രീത, ഉപജില്ലാ വ്യവസായ വികസന ഓഫീസര്‍ കെ. ഷിബിന്‍, കൊയിലാണ്ടി നഗരസഭ വ്യവസായ വികസന ഓഫീസര്‍ ആര്‍. നിജീഷ്, കൊയിലാണ്ടി നഗരസഭാ വ്യവസായ വകുപ്പ് എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്മാരായ പി.കെ. അശ്വിന്‍, സി.പി. ഐശ്വര്യ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് പി.കെ. അശ്വിന്‍ നന്ദി പറഞ്ഞു.
true vision koyilandy Koyilandy Municipal Corporation with Entrepreneurship Workshop