തിക്കോടി: മത്സ്യവിതരണ തൊഴിലാളികളുമായുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. തിക്കോടി കോഴിപ്പുറം നേതാജി ജങ്ഷന് സമീപത്താണ് സംഭവം.

കായലാട്ട് ആദര്‍ശ് (22)നാണ് പരിക്കേറ്റത്. ആദര്‍ശ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല.
റോഡരികില്‍ മത്സ്യവിതരണം നടത്തുന്നത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മത്സ്യവിതരണ തൊഴിലാളികളും പ്രദേശത്ത് മൂന്ന് നാല് യുവാക്കളും തമ്മിലായിരുന്നു തര്‍ക്കമുടലെടുത്തത്.
true vision koyilandy 22-year-old man was stabbed in a dispute between fish suppliers in Thikkodi