അരിക്കുളം: ഊരള്ളൂരില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ കുഴിവയല്‍ താഴെ പുതിയെടുത്ത് വീടിന് സമീപം വയലരികിലായാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

കത്തികരിഞ്ഞ കാലിന്റെ ഭാഗമാണ് ആദ്യം കണ്ടത്. പിന്നീട് നടത്തിയ തിരച്ചിലില്‍ മൃതദേഹവും കണ്ടെത്തി. നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്.
പുരുഷന്റെ മൃതദേഹമാണ് എന്നാണ് സംശയിക്കുന്നത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി, ഫോറന്‍സിക് സംഘവും ഉടന്‍ സ്ഥലത്തെത്തും. നിലവില്‍ കാണാതായ ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
true vision koyilandy charred body was found in Urallur, near Arikkulam