കൊയിലാണ്ടി: ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ കുഴിവയല്‍ താഴെ വയല്‍ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്.

ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കത്തികരിഞ്ഞ നിലയിലുള്ള രണ്ട് കാലുകള്‍ ആദ്യം കണ്ടെത്തിയത്. പിന്നീടാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടത്. ആള്‍താമസമില്ലാത്ത പുതിയെടുത്ത് വീടിന് സമീപം വയലരികിലാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്.
ലഹരി ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന ഒരു പ്രദേശം കൂടിയാണിത്. മൂന്ന് ദിവസം മുമ്പ് പ്രദേശത്തുനിന്നും ഒരാളെ കാണാതായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൃതദേഹം സ്ത്രീയുടേതാണോ പുരുഷന്റേതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. എത്ര ദിവസത്തെ പഴക്കമുണ്ടെന്നും വ്യക്തമായിട്ടില്ല.
ഫോറന്‍സിക് പരിശോധന പുരോഗമിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വടകര ഡിവൈഎസ്പിയും സ്ഥലത്തുണ്ട്. ഡോഗ് സ്‌ക്വാഡ് അടക്കമുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്.
true vision koyilandy only a burnt leg was seen; The incident is becoming more mysterious