അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്തില്‍ സാമൂഹ്യ നീതിവകുപ്പ്, നഷാ മുക്ത് ഭാരത് അഭിയാന്‍, വിമുക്തി എന്നിവയുടെ സഹകരണത്തോടെ ലഹരിക്കെതിരെ നടപ്പിലാക്കുന്ന ആത്മ പദ്ധതിയുടെ ഭാഗമായി ആത്മ വളണ്ടിയര്‍മാര്‍ക്കുള്ള ഏകദിന ശില്പശാല സംഘടിപ്പിച്ചു.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷിജ ശശി ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം. സുഗതന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അഷറഫ് കാവില്‍ മുഖ്യപ്രഭാഷണം നടത്തി.
വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. പ്രിയ ആത്മ വളണ്ടിയര്‍മാര്‍ക്ക് ക്ലാസ് എടുത്തു. സെപ്റ്റംബര്‍ 15ന് മുമ്പായി വാര്‍ഡ് തല ജനകീയ കണ്‍വെന്‍ഷന്‍, അയല്‍സഭ, അധ്യാപക, യുവജന, വിദ്യാര്‍ത്ഥി സംഗമങ്ങള്‍ എന്നിവ നടത്തും.
ഇതിന് മുന്നോടിയായി ആഗസ്റ്റ് 15ന് 1000 കേന്ദ്രങ്ങളില്‍ ലഹരി വിരുദ്ധ പോസ്റ്റര്‍ പതിക്കാനും ശില്പശാലയില്‍ തീരുമാനിച്ചു. വൈസ് പ്രസിഡന്റ് കെ.പി. രജനി, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ എം. പ്രകാശന്‍, എന്‍.വി. നജീഷ് കുമാര്‍, എന്‍.എം. ബിനിത, ബ്ലോക്ക് മെമ്പര്‍ കെ. അഭിനിഷ്, ആത്മ കണ്‍വീനര്‍ ടി. സുരേഷ് എന്നിവര്‍ സംസാരിച്ചു.
true vision koyilandy One Day Workshop for Atma Volunteers at Arikkulam