പന്തിരിക്കര: മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു. കോഴിക്കുന്നുമ്മല്‍ സജീവന്‍ (49) ആണ് മരിച്ചത്.

വീടിന് സമീപത്തെ പറമ്പില്‍ പ്ലാവിന്റെ കൊമ്പ് മുറിക്കുന്നതിനിടയിലാണ് അപകടം.
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും. പിതാവ്: പരേതനായ കോഴിക്കുന്നുമ്മല്‍ കേളപ്പന്‍. മാതാവ്: കുഞ്ഞി മാണിക്യം. ഭാര്യ: പുഷ്പ.
The young man died after falling from the tree at panthirikkara