അരിക്കുളം: അരിക്കുളം ഊരള്ളൂരില്‍ കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് ഏറണാകുളം

വൈപ്പില്‍ സ്വദേശി രാജീവിനെ. 35 വര്‍ഷമായി ഊരള്ളൂരില്‍ താമസമാക്കിയ ഇയാള്‍ പെയിന്റിങ്ങ് തൊഴിലാളിയായിരുന്നു.
കുറച്ച് ദിവസമായി രാജീവിനെ കാണാതായിട്ട്. ഇന്ന് രാവിലെ അസഹ്യമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു.
കത്തികരിഞ്ഞ നിലയില്‍ രണ്ടുകാലുകള്‍ കണ്ടെത്തിയതോടെ നാട്ടുകാര്‍ കൊയിലാണ്ടി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വിദഗ്ധ സംഘത്തിന്റെ പരിശോധനയ്‌ക്കൊടുവില്‍ ഭാര്യ രാജീവന്റേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞു.
ലഹരി സംഘത്തിന്റെ താവളമായ പ്രദേശത്ത് രണ്ട് ഭാഗങ്ങളിലായാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
അതേസമയം സംഭവത്തില്‍ ദുരൂഹത നിറയുന്നുവെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്
true vision koyilandy Ernakulam resident Rajeev was found burnt in Urullur