അരിക്കുളം: ഊരള്ളൂരില്‍ കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയ രാജീവന്റെ മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്യും. ഊരള്ളൂര്‍ നടുവണൂര്‍ റോഡില്‍ കുഴി വയല്‍ താഴെ വീടിനു സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്.

രാജീവന്റേത് കൊലപാതകമാണെന്നാണ് നിഗമനമെങ്കിലും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാജീവന്റെ ചില സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ചിലയാളുകള്‍ സ്ഥിരമായി എത്തി മദ്യപിക്കാറുണ്ടെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. രാത്രി കൂട്ടമായിരുന്നു മദ്യപിക്കുന്നതിനിടെ പെട്ടെന്നാണ് ആരും അവിടെ എത്താതായത്. ഈ ആളുകളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
കത്തി കരിഞ്ഞ രണ്ടുകാലുകളാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹത്തിന്റെ മറ്റ് ഭാഗങ്ങളും കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഏഴ് മണി യോടെ നാട്ടുകാര്‍ അസഹ്യമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതോടെ കേസിന്റെ ഗതി മാറിയേക്കാം.
true vision koyilandy Rajeev's body will be post mortem today