അരിക്കുളം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷ സമാപനത്തോടനുബന്ധിച്ചു പന്തലായനി ബ്ലോക്ക് തല വൃക്ഷതൈ നടീല്‍ പരിപാടി സംഘടിപ്പിച്ചു.

മഹാത്മാ പഠന കേന്ദ്രം, കെപിഎംഎച്ച്എസ്എസ് അരിക്കുളം എന്നിവരുടെ സഹകരണത്തോടെയാണ് മേരി മാട്ടി മേരാ ദേശ് ക്യാമ്പയിന്റെ ഭാഗമായി വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചത്. അരിക്കുളം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നജിഷ് കുമാര്‍ വൃക്ഷതൈ നട്ടു പരിപാടി ഉദ്ഘാടനം ചെയ്തു.
കെപിഎംഎച്ച്എസ്എസ് എന്‍എസ്എസ് വളണ്ടിയര്‍ സെക്രട്ടറി പഞ്ച് പ്രാണ്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ദിലീപ്, നെഹ്റു യുവകേന്ദ്ര പന്തലായനി ബ്ലോക്ക് കോര്‍ഡിനേറ്റര്‍ അജയ്ദാസ്, മഹാത്മാ പഠന കേന്ദ്രം സെക്രട്ടറി സുനില്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
true vision koyilandy Mary Matti Mera Desh; A tree planting program was organized