കൊയിലാണ്ടി: വിയ്യൂരിലെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ അമരക്കാരനും കലാസാംസ്‌കാരിക മേഖലകളില്‍ നിറ സാന്നിധ്യവുമായിരുന്ന ആര്‍.ടി. മാധവനെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അനുസ്മരിച്ചു.

കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ ഉപാധ്യക്ഷന്‍, ബ്ലോക്ക് സെക്രട്ടറി, കൊയിലാണ്ടി മണ്ഡലം കോണ്‍ഗ്രസ്സ് ജന.സെക്രട്ടറി, കൊയിലാണ്ടി സര്‍വ്വീസ് ബാങ്ക് ഡയരക്ടര്‍ തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്റെ 12-ാം അനുസ്മരണ സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി വി.പി. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു.
വിനോദ് കുമാര്‍ കല്ലുവെട്ട് കുഴിക്കല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മുരളി തോറോത്ത്, പി.ടി. ഉമേന്ദ്രന്‍, നടേരി ഭാസ്‌കരന്‍, സുനില്‍ കുമാര്‍ വിയ്യൂര്‍, വി.കെ. അശോകന്‍, പ്രസന്ന മാണിക്കോത്ത് എന്നിവര്‍ സംസാരിച്ചു
true vision koyilandy Indian National Congress pays tribute to RT Madhav