വന്യമൃഗശല്യം പരിഹരിക്കാന്‍ ജനജാഗ്രത സമിതി യോഗം ചേര്‍ന്ന് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്

വന്യമൃഗശല്യം പരിഹരിക്കാന്‍ ജനജാഗ്രത സമിതി യോഗം ചേര്‍ന്ന് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്
Dec 1, 2021 08:52 PM | By Perambra Editor

ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ ജനജാഗ്രത സമിതി യോഗം നടന്നു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ അധ്യക്ഷനായി.

പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ നാട്ടുകൂട്ടം ചേര്‍ന്ന് കാട്ടുപന്നിയെ നിയമപ്രകാരം ഉന്മൂലനം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും, സൗരോര്‍ജ വേലികള്‍ റിപ്പയര്‍ ചെയ്ത് രണ്ടു മാസത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാക്കാനും, ജന ജാഗ്രതാ സമിതി യോഗം മൂന്നുമാസത്തിലൊരിക്കല്‍ ചേരാനും, നഷ്ടപരിഹാര അപേക്ഷകളില്‍ പെട്ടെന്ന് നഷ്ടപരിഹാരം അനുവദിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും, കുരങ്ങ് ശല്യം പരിഹരിക്കാന്‍ വനാതിര്‍ത്ഥികളിലെ മരങ്ങളുടെ ശിഖിരങ്ങള്‍ മുറിച്ചു മാറ്റാനും തീരുമാനമായി.

പെരുവണ്ണാമൂഴി റേഞ്ച് ഓഫീസര്‍ കെ.വി ബിജു, പഞ്ചായത്തംഗങ്ങളായ കെ.എ ജോസ്സു കുട്ടി, വിനിത വിജയന്‍, ആലീസ് പുതിയേടത്ത്, ലൈസ ജോര്‍ജ്ജ്, പ്രദീപന്‍, പി.കെ ബിന്ദു, ബിന്ദു സജി, പൂഴിത്തോട് വിഎസ്എസ് പ്രസിഡണ്ട് തോമസ് സെബാസ്റ്റ്യന്‍, പന്നിക്കോട്ടൂര്‍ വിഎസ്എസ് പ്രസിഡണ്ട് ടി.പി കുഞ്ഞിക്കണ്ണന്‍, പെരുവണ്ണാമൂഴി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഫോറസ്റ്റ് ഓഫീസര്‍ ഇ ബൈജുനാഥ്, ചക്കിട്ടപാറ വില്ലേജ് ഓഫീസര്‍ കെ.പി അസ്സീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Chakkitapara Grama Panchayat convenes Janajagratha Samithi meeting to solve wildlife problem

Next TV

Related Stories
പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

Apr 26, 2024 07:52 PM

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം. രാവിലെ 7മണി മുതൽ ആരംഭിച്ച വോട്ടെടുപ്പിന്...

Read More >>
അവസാനം യന്ത്രം ചതിച്ചു; വോട്ടിംഗ് തടസ്സപ്പെട്ടു

Apr 26, 2024 07:33 PM

അവസാനം യന്ത്രം ചതിച്ചു; വോട്ടിംഗ് തടസ്സപ്പെട്ടു

കൂത്താളി കല്ലൂരിൽ പോളിംഗിൻ്റെ അവസാന സമയം യന്ത്രം ചതിച്ചതോടെ വോട്ടിംഗ്...

Read More >>
ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

Apr 26, 2024 02:03 PM

ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

കോഴിക്കോട് ജില്ലയിൽ ഓപ്പൺ വോട്ട് നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ നിർദേശം...

Read More >>
ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

Apr 26, 2024 01:22 PM

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

പല ബൂത്തുകളിലും വോട്ടു ചെയ്യാൻ നീണ്ട ക്യൂ. പോളിംഗ് നടക്കുന്നത്...

Read More >>
#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

Apr 26, 2024 09:44 AM

#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

പൊള്ളുന്ന വെയിലിൽ ഇളനീർ ജ്യൂസാണ് രാവിലെ മുതൽ നൽകി...

Read More >>
#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

Apr 26, 2024 09:04 AM

#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

ഏറെ സമയത്തിന് ശേഷം 158 ലെ പ്രശനം പരിഹരിച്ചെങ്കിലും 159 ൽ യന്ത്രം മാറ്റുന്ന പ്രവർത്തിയിലാണ്...

Read More >>