തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തില്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ആസാദി കാ അമൃത് മഹോത്സാവത്തിന്റെ സമാപനത്തിന്റെ ഭാഗമായി 'മേരി മാട്ടി മേരാ ദേശ്' എന്ന പേരില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

വസുധ വന്ദനം പദ്ധതിയില്‍ രൂപീകരിക്കുന്ന അമൃത് വാടിയുടെ ഉദ്ഘാടനം തിക്കോടി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ വെറ്ററിനറി ആശുപത്രി പരിസരത്ത് തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് വൃക്ഷത്തൈ നട്ട് നിര്‍വഹിച്ചു. പ്രസിഡന്റ് പഞ്ച് പ്രാണ്‍ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ശിലാഫലകം അനാച്ഛാദനവും നിര്‍വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രനില സത്യന്‍, ആര്‍. വിശ്വന്‍, പഞ്ചാത്തംഗങ്ങളായ ബിനു കരോളി, വിബിത ബൈജു, സിനിജ, എം. ദിബിഷ, ഷീബ പുല്‍പാണ്ടി, അബ്ദുള്ള കുട്ടി, ജിഷ കാട്ടില്‍, പഞ്ചായത്ത് സെക്രട്ടറി എന്‍. രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറി അനീഷ് കുമാര്‍, എംജിഎന്‍ആര്‍ഇജിഎസ് സ്റ്റാഫുകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ വൃക്ഷ തൈ നട്ടു കൊണ്ട് പരിപാടിയില്‍ പങ്കാളികളായി.
true vision koyilandy Thikodi Gram Panchayat with various programs as part of the conclusion of Azadi Ka Amrit Mahotsavam