കോട്ടൂര്‍: ഗാമ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍ മികച്ച ബാലനടിക്കുള്ള സംസ്ഥാന പുരസ്‌കാരത്തിന് സുമനയെ തെരഞ്ഞെടുത്തു.

പ്രമുഖ സിനിമാ നിര്‍മ്മാതാവും നടനുമായ ദിനേഷ് പണിക്കര്‍ ചെയര്‍മാനായ ജൂറിയാണ് സംസ്ഥാന അവാര്‍ഡിന് സുമനയെ തെരഞ്ഞെടുത്തത്.
'അച്ഛന്‍' എന്ന ഹൃസ്വ സിനിമയില്‍ ഒരു വിദ്യാര്‍ത്ഥിനിയായി മികച്ച അഭിനയമാണ് സുമന കാഴ്ചവെച്ചത്. നിരവധി ആല്‍ബങ്ങളിലും നാടകങ്ങളിലും അഭിനയ മികവ് തെളിയ സുമന അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാത്ഥിനിയാണ്.
മൂന്ന് മാസം മുൻമ്പ് കൊയിലാണ്ടിയിൽ വെച്ച് നടത്തിയ ഇൻ്റർ നാഷണൽ ഷോർട്ട് ഫിലിം വെസ്റ്റിവെലിൽ മികച്ച ബാലനടിയ്ക്കുള്ള അവാർഡും സുമനയ്‌ക്ക് ലഭിച്ചിട്ടുണ്ട് .
ആറു വയസ്സു മുതൽ ഭരതനാട്യം ,കുച്ചുപ്പുടി ,നാടോടി നൃത്തം എന്നിവയിൽ പരിശീലനം ആരംഭിച്ചു. നൃത്താധ്യാപകനായ നാരായണന്റെ ശിക്ഷണത്തിൽ സാരംഗി നൃത്തവിദ്യാലയത്തിലാണ് പരിശീലനം നേടിയത്.
വിവിധ വേദിയിലായി ഏഴു വർഷമായി നൃത്തങ്ങൾ അവതരിപ്പിച്ച് വരുന്നത് .ആന്ധ്രപ്രേദേശിലെ അനന്തപൂരിൽ വെച്ച് നടന്ന അഖിലേന്ത്യാ നൃത്തോൽ സവത്തിൽ പങ്കെടുത്ത് നർത്തന ശിരോമിണി പുരസ്ക്കാരം നേടിയിട്ടുണ്ട്
കോട്ടൂര്‍ പെരവച്ചേരി ഷാജിയുടേയും ലിസിതയുടേതും മകളാണ് സുമന.
Sumana won the state award for child actress