ചെറുവണ്ണൂര്‍: ചെറുവണ്ണൂരില്‍ ഓണസമൃദ്ധി കര്‍ഷക ചന്ത 2023 ആഗസ്റ്റ് 25 മുതല്‍ 28 വരെ നടത്തുന്നു.

കൃഷി വകുപ്പിന്റെ വിപണി ഇടപെടല്‍ നടപടികളുടെ ഭാഗമായി ഓണ വിപണി ലക്ഷ്യമിട്ട് കര്‍ഷക ചന്തയുടെ ഉദ്ഘാടനം ഇന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് നിര്‍വ്വഹിക്കും.
ഗ്രാമപഞ്ചായത്തിന് സമീപമുള്ള ചെറുവണ്ണൂര്‍ കൃഷി ഭവന്‍ ഗ്രാമശ്രീ പച്ചക്കറി ക്ലസ്റ്ററിന്റെ കെട്ടിടത്തിലാണ് ഓണസമൃതി കര്‍ഷക ചന്ത ഒരുക്കുന്നത്.
കൃഷിവകുപ്പിനൊപ്പം ഹോര്‍ട്ടികോര്‍പ്പും വി.എഫ്.പി.സി.കെയും സംയുക്തമായാണ് വിപണിക സംഘടിപ്പിക്കുന്നത്.
പൊതു വിപണി വിലയേക്കാള്‍ വിലകുറച്ചാണ് വില്‍പ്പന നടത്തുന്നതെന്ന് ചെറുവണ്ണൂര്‍ കൃഷിഭവനിലെ കൃഷി ഓഫീസര്‍ കെ.എ. ഷബീര്‍ അഹമ്മദ് അറിയിച്ചു.
Onamsamriddhi Farmers Market at Cheruvannur from 25th to 28th August 2023