പെരുവണ്ണാമൂഴി: കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴി നടപ്പിലാക്കിയ ചെട്ടിപ്പൂ പ്രദര്‍ശന കൃഷി വിളവെടുപ്പ് നടത്തി.

മരുതോങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഏഴാം വാര്‍ഡ് അംഗം പി. രജിലേഷ് അധ്യക്ഷത വഹിച്ചു.
ഐഐഎച്ആര്‍ ബാംഗ്ലൂര്‍ സ്ഥാപനത്തിന്റെ മികച്ച അര്‍ക്ക ഇനങ്ങള്‍ ആയ അഭി, ഭാനു, ശുഭ, വിപ എന്നിവയാണ് പ്രദര്‍ശന കൃഷിക്കായി ഉപയോഗിച്ചിരുന്നത്.
ഓണക്കാലത്ത് വീട്ടാവശ്യത്തിലേക്കുള്ള പൂക്കള്‍ ഉണ്ടാക്കാനും, ജില്ലയിലെ അര്‍ക്ക ഇനങ്ങളുടെ ഉപയോഗം കൂട്ടാനുള്ള വിത്തു ശേഖരണം ലക്ഷ്യമിട്ടുമാണ് ഈ പ്രദര്‍ശന തോട്ടം മരുതോങ്കര പഞ്ചായത്തിലെ കോതടില്‍ നടപ്പിലാക്കിയത്.
ഈ പരിപാടിയില്‍ ഉറവു കര്‍ഷക സംഘത്തിലെ അംഗങ്ങളോടൊപ്പം കെ.വി.കെ. ഉദ്യോഗസ്ഥരായ ഡോ. പി. രാധാകൃഷ്ണന്‍, ഡോ. പി.എസ്. മനോജ്, ഡോ. കെ.എം പ്രകാശ്, കെ.പി അഞ്ജന, വി. അശ്വതി എന്നിവരും പ്രതീക്ഷ കര്‍ഷക സംഘത്തിലെ അംഗങ്ങളും പങ്കെടുത്തു.
Chettipoo demonstration crop was harvested at peruvannamuzhi