നടുവണ്ണൂര്‍: കാവുന്തറ മനോത്ത് കണ്ടി സുനിയുടെ (ഗോപാലന്‍ ) ദുരൂഹമരണത്തില്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. നടുവണ്ണൂര്‍ - കരുമ്പാ പൊയില്‍ കണ്ണമ്പാലതെരു ഉത്സവ ദിവസം ഉത്സവ സ്ഥലത്ത് പൂളക്കാം പൊയില്‍ റോഡില്‍ സുനി കുഴഞ്ഞ് വീണ് മരിച്ചതായി കാണപ്പെട്ടു.

സുനിയുടെ മരണത്തില്‍ ദുവൂഹതയുള്ളതായി പൊലീസില്‍ പരാതിപ്പെട്ടതിനാല്‍ മനോത്ത് കണ്ടി സുനിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. അന്വേഷണം ഊര്‍ജിതമാക്കാന്‍ വാര്‍ഡ് അംഗം ധന്യാ സതീശന്‍ ചെയര്‍ പേഴ്‌സണായും കെ.പി. പ്രശാന്ത് കണ്‍വീനറായും ചുമതലയേറ്റ് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
മാര്‍ച്ച് 5 ഉത്സവ ദിവസം കണ്ണമ്പാല തെരു അമ്പലത്തിലേക്ക് നടുവണ്ണൂര്‍ വെളോട്ടങ്ങാടിയില്‍ നിന്ന് തുടങ്ങിയ ആഘോഷ വരവിന്റെ കൂടെയുണ്ടായിരുന്ന സുനി ആഘോഷ വരവ് അമ്പലത്തിലേക്ക് കടന്നപ്പോള്‍ സുനി പൂളക്കാം പൊയില്‍ റോഡിലേക്ക് പോകുകയും കുറച്ച് സമയങ്ങള്‍ക്ക് ശേഷം സുനി കുഴഞ്ഞ് വീഴുകയും ചെയ്തു.
സുനിയെ തൊട്ടടുത്ത മെട്രോ ഹോസ്പിറ്റലില്‍ എത്തിക്കുകയും പ്രാഥമിക പരിശോധന നടത്തിയ ശേഷം മെട്രോ ഹോസ്പിറ്റല്‍ ഡ്യൂട്ടി ഡോക്ടറുടെ നിര്‍ദേശ പ്രകാരം പെട്ടെന്ന് തന്നെ ആബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മദ്ധ്യേ സുനി മരണപെടുകയുമായിരുന്നു. മെഡിക്കല്‍ കോളജ് ക്യാഷ്യാലിറ്റി വിഭാഗം ഡോക്ടര്‍, സുനിയുടെ മരണം സ്ഥിരീകരിക്കുകയും ചെയ്തു.
മാര്‍ച്ച് 6 ന് ബാലുശ്ശേരി പോലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് സുനിയുടെ ബോഡി നടുവണ്ണൂര്‍ കാവുന്തറയുളള വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കുകയായിരുന്നു.
2023 ജൂണ്‍ 23 ന് സുനിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോള്‍ മരണ കാരണം സയനൈഡ് ശരീരത്തില്‍ എത്തിയതിലൂടെയാണന്നറിഞ്ഞതിലൂടെയാണ് സുനിയുടെ മരണത്തിലെ ദുരൂഹതകള്‍ പുറത്ത് കൊണ്ടു വരണം എന്ന ആവശ്യം ശക്തമായത്.
ആത്മഹത്യ ചെയ്യാനുള്ള പ്രശ്‌നങ്ങളോ സാഹചര്യമോ സുനിയുടെ ജീവിതത്തില്‍ ഇല്ലാത്തതിനാല്‍ സുനിയുടെ മരണം കൊലപാതകമാണെന്ന നിലപാടിലാണ് ആക്ഷന്‍ കമ്മറ്റിയും നാട്ടുകാരും.
എളുപ്പം ലഭ്യമല്ലാത്ത സയനൈഡ് പോലെയുള്ള വിഷം എങ്ങന്നെ എത്തി എന്ന കാര്യത്തിലും ദുരൂഹതകള്‍ നിലനില്‍ക്കുന്നു. സയനൈഡ് സുനിയുടെ മരണ കാരണം ആയത് കൊണ്ട് തന്നെ ബാലുശ്ശേരി പോലീസിന്റെ ഭാഗത്ത് നിന്ന് ശക്തമായ അന്വേഷണം നടന്ന് വരുകയാണ്.
പ്രാദേശിക ഭരണങ്ങളുടെയും ജനപ്രതിനിധികളുടെയും ഉന്നത അധികാരികളുടെയും ശ്രദ്ധയില്‍ പെടുത്തി അന്വേഷണം ഊര്‍ജിതമാക്കാനുളള ശ്രമത്തിലാണ് ആക്ഷന്‍ കമ്മിറ്റി. ഇത്തരത്തിലുളള മരണങ്ങളുടെ ശരിയായ കാരണങ്ങള്‍ അറിയേണ്ടത് നാടിന്റെ ആവശ്യമാണെന്നും ആക്ഷന്‍ കമ്മറ്റി അറിയിച്ചു.
Mysterious death of young man; The locals formed an action committee at naduvannur