ചെറുവണ്ണൂർ : നിപ രോഗബാധയുടെ പശ്ചാത്തലത്തിൽ അടുത്ത പത്ത് ദിവസത്തേക്ക് ജില്ലയിലെ പൊതു പരിപാടികൾക്ക് സർക്കാർനിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലും കോഴിക്കോട് ആരോഗ്യ പ്രവർത്തകനും കൂടി നിപ സ്ഥിതികരിച്ച സാഹചര്യത്തിൽ ഇന്ന് ചെറുവണ്ണൂരിൽ നടത്താനിരുന്ന മെഡിക്കൽ ക്യാമ്പ് മറ്റെറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചിരിക്കുന്നതായി സംഘാടകർ അറിയിച്ചു.

ചെറുവണ്ണൂരിൽ പ്രവർത്തിക്കുന്ന ആലക്കാട്ട് നാരായണൻ നായർ സേവ ട്രസ്റ്റിന്റെ അഭിമുഖ്യത്തിലാണ് ഇന്ന് വൃക്ക രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്.
മലബാർ ഗോൾഡ് ആൻഡ് ഡയമന്റിന്റെ നേതൃത്വത്തിൽ കോഴിക്കോട് ഇഖ്‌റ ആശുപത്രിയുടെയും കോഴിക്കോട് ജില്ല പഞ്ചായത്ത് സ്റ്റേഹ സ്പർശം പദ്ധതിയുടെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പ് മറ്റൊരു ദിവസം നടത്തുമെന്ന് ട്രസ്റ്റ് സെക്രട്ടറി കെ.കെ. രജീഷ് അറിയിച്ചു.
The medical camp has been postponed