---
title: "# poster series | നിപ വൈറസ്; പോസ്റ്റര്‍ സീരീസ് ആരംഭിച്ച് കോഴിക്കോട് കലക്ടര്‍ "
english_title: "Nipah virus; Kozhikode Collector started the poster series"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/147369/nipah-virus-kozhikode-collector-started-the-poster-series"
published_at: "2023-09-18T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65087d37d5b1d_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# # poster series | നിപ വൈറസ്; പോസ്റ്റര്‍ സീരീസ് ആരംഭിച്ച് കോഴിക്കോട് കലക്ടര്‍ 

> **Lead Summary:** നിപ വൈറസിനെ പറ്റി പൊതുജനങ്ങളില്‍ ശാസ്ത്രീയവും കൃത്യതയുമാര്‍ന്ന അറിവ് പകരുന്നതിന് കോഴിക്കോട് കലക്ടറുടെ ഫെയ്‌സ്ബുക്ക് പേജ് ഒരുങ്ങി.

## Article Content

നിപ വൈറസിനെ പറ്റി പൊതുജനങ്ങളില്‍ ശാസ്ത്രീയവും കൃത്യതയുമാര്‍ന്ന അറിവ് പകരുന്നതിന് കോഴിക്കോട് കലക്ടറുടെ ഫെയ്‌സ്ബുക്ക് പേജ് ഒരുങ്ങി.

ഫെയ്‌സ്ബുക്ക് പേജില്‍ ഇതിനായി പോസ്റ്റര്‍ സീരീസ് ആരംഭിച്ചു. വൈറസിനെയും നിപയെയും കുറിച്ച് മികച്ച അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പോസ്റ്റര്‍ സീരീസ്.

നിപ വൈറസിനെ പറ്റിയുള്ള നിങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും collector | Kozhikode എന്ന പേജില്‍ ഉന്നയിക്കാവുന്നതാണ്. ഈ പോസ്റ്റിന് കമന്റ് ആയി നല്‍കാവുന്നതാണ്.

നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് വിദഗ്ദര്‍ ഉത്തരം നല്‍കുന്നതായിരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/147369/nipah-virus-kozhikode-collector-started-the-poster-series)