പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കല്ലൂരിൽ പേപ്പട്ടിയുടെ ആക്രമണം. കല്ലൂർ കാവിന് സമീപമാണ് ഇന്ന് പേപ്പട്ടിയുടെ അക്രമണം ഉണ്ടായത്.

കാലത്ത് ഒൻപത് മണിയോടെ കല്ലൂർ കാവിന് സമീപം തെരുവ് നായയെ അക്രമിച്ച
പേപ്പട്ടി ബൈക്ക് യാത്രികനായ യുവാവിനെയും അക്രമിക്കാൻ ശ്രമിച്ചു. ബൈക്കിന് പിന്നാലെ ഏറെ നേരം ഓടിയെങ്കിലും യുവാവ് രക്ഷപ്പെടുകയായിരുന്നു.
നായ എങ്ങോട്ടാണ് ഓടി മറിഞ്ഞതെന്ന് വ്യക്തമല്ല. നാട്ടുകാർ ചേർന്ന് പ്രദേശത്ത് അന്വേഷണം നടത്തുകയാണ്.
ഗ്രാമ പഞ്ചായത്ത് അംഗം കെ. സുമതിയുടെ നേതൃത്വത്തിൽ വെറ്റിനറി സർജൻ ഡോ. എസ്..ആർ അശ്വതിയും സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. കടിയേറ്റ നായയെ കൂട്ടിലാക്കി പരിശോധന നടത്താനുള്ള ശ്രമത്തിലാണ്.
#maddog attack animals in #Kallur #Koothali #Perambra