കക്കയം മുതുകാട് റോഡ് യാഥാര്‍ത്ഥ്യമാക്കണം; മാനസ കക്കയം പ്രവര്‍ത്തക സമിതി

കക്കയം മുതുകാട് റോഡ് യാഥാര്‍ത്ഥ്യമാക്കണം; മാനസ കക്കയം പ്രവര്‍ത്തക സമിതി
Sep 21, 2023 05:32 PM | By SUBITHA ANIL

പേരാമ്പ്ര: പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡ് കര്‍മ്മ സമിതിയുടെ മാതൃകയില്‍ , കക്കയം മുതുകാട് റോഡ് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് അധികാരികളോട് മാനസ കക്കയം പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു.

വിനോദ സഞ്ചാര മേഖലകളായ കക്കയം മൂഴി പ്രദേശങ്ങളെ എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന ഈ റോഡ് കക്കയം മുതുകാട് പ്രദേശവാസികളുടെ ചിരകാല അഭിലാഷമാണ്.

മാത്രമല്ല അപകട സാധ്യതയേറിയ കക്കയത്തേക്ക് ഫയര്‍ഫോഴ്‌സ്, സൈന്യം തുടങ്ങിയവര്‍ക്ക് പേരാമ്പ്രയില്‍ നിന്നും വേഗത്തില്‍ കക്കയത്ത് എത്താന്‍ സാധിക്കുമെന്നും  പ്രകൃതി സുന്ദരമായ ഈ പ്രദേശത്തിന്റെ ടൂറിസം സാധ്യതകള്‍ വര്‍ധിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.

കക്കയം വികസന സമിതി വിളിച്ചു കൂട്ടി സമര പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കണമെന്നും അവര്‍ പറഞ്ഞു.

ജോണ്‍സണ്‍ കക്കയം അധ്യക്ഷത വഹിച്ചു. തോമസ് വെളിയം കുളം, സുനില്‍ പാറപ്പുറത്ത്, തോമസ് പോക്കാട്ട് എന്നിവര്‍ സംസാരിച്ചു. പ്രസ്തുത ആവശ്യമുന്നയിച്ചു കൊണ്ട് അധികാരികള്‍ക്ക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.

Kakkayam Muthukad road should be made a reality; Manasa Kakkayam Working Committee

Next TV

Related Stories
 സേനാംഗങ്ങള്‍ക്കായുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

May 11, 2025 11:31 PM

സേനാംഗങ്ങള്‍ക്കായുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
 കാറും ട്രാവലര്‍വാനും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം

May 11, 2025 06:05 PM

കാറും ട്രാവലര്‍വാനും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം

കാറും കര്‍ണാടക രജിസ്‌ട്രേഷന്‍ ട്രാവലര്‍ വാനുമാണ്...

Read More >>
വാര്‍ഷികാഘോഷം സംഘടിപ്പിച്ച് ഭൂമിക റെസിഡന്റ്സ് അസ്സോസിയേഷന്‍

May 11, 2025 05:06 PM

വാര്‍ഷികാഘോഷം സംഘടിപ്പിച്ച് ഭൂമിക റെസിഡന്റ്സ് അസ്സോസിയേഷന്‍

ജാനു തമാശ ടീം നിധിലാല്‍, സുധന്‍ താത്തോത്ത് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം...

Read More >>
ദേശീയ അംഗീകാരങ്ങളുടെ നിറവില്‍ എഐഎംഐ

May 11, 2025 05:00 PM

ദേശീയ അംഗീകാരങ്ങളുടെ നിറവില്‍ എഐഎംഐ

ദേശീയ ഇന്റേണ്‍ഷിപ്പ് ട്രയ്‌നിംഗ് പ്രോഗ്രാം എന്‍എടിഎസ് ദേശീയ സ്‌ക്കില്‍ ഡവലപ്‌മെന്റ് ഏജന്‍സിയായ...

Read More >>
കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

May 11, 2025 12:48 PM

കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
Top Stories