പേരാമ്പ്ര : പേരാമ്പ്രയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരുക്ക്. വടകര റോഡില്‍ ഹൈസ്‌കൂള്‍ റോഡ് ജംഗ്ഷനില്‍ രാത്രി 9.35 ഓടെയാണ് അപകടം. അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു.

പേരാമ്പ്ര പട്ടണത്തില്‍ നിന്നും ചാനിയം കടവ് റോഡിലേക്ക് പോകുകയായിരുന്ന കാറും പയ്യോളി ഭാഗത്തു നിന്ന് പട്ടണത്തിലേക്ക് വരുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.
വാല്യക്കോട് മത്തത്ത് മീത്തല്‍ അനില്‍ രാജ് (32), ജോബി കൊറോത്ത് (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പേരാമ്പ്ര ഹൈസ്‌കൂള്‍ സ്വദേശിയുടേതാണ് കാര്‍.
ഇന്ന് റോഡിലിറക്കിയ കാറാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക പരിശോധനക്ക് ശേഷം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.
Car and bike collided in Perambra, two injured