ചക്കിട്ടപാറ: കേരള സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണ്‍ പദ്ധതിയുടെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം പത്താം വാര്‍ഡ് അണ്ണക്കുട്ടന്‍ ചാലില്‍ വെച്ച് നടന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.
സതി ബാബു, സാവിത്രി ബാബു, ലില്ലിക്കുട്ടി പാമ്പാടിയില്‍, നീമ ചിറയില്‍, സില്‍വി ഷൈജന്‍, ഷിജു നാരായണന്‍ എന്നിവര്‍ സംസാരിച്ചു. നെടിയാരത്തിങ്കല്‍ രജീഷ് എന്നിവരുടെ വീട്ടില്‍ ഫോണ്‍ കണക്ഷന്‍ നല്‍കുകയും ചെയ്തു.
Chakkittapara Gram Panchayath Head Inauguration of K Phone Project