പേരാമ്പ്ര: പേരാമ്പ്ര സ്വദേശിയ്ക്ക് പയ്യോളിയില്‍ ക്രൂര മര്‍ദ്ദനം. പയ്യോളിയില്‍ നാലംഗ സംഘം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി റോഡ് സൈഡില്‍ ഉപേക്ഷിച്ച് കടന്നു.

പേരാമ്പ്ര പൈതോത്ത് വളയം കണ്ടത്ത് ജിനീഷിനെയാണ് ക്വട്ടേഷന്‍ സംഘം മര്‍ദ്ദിച്ച് അവശനാക്കിയത്. പയ്യോളി പേരാമ്പ്ര റോഡിലൂടെ ഓടിയ യുവാവ് അവശനായി വീണതോടെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഇന്ന് വൈകീട്ട് അഞ്ചു മണിയോടെ നെല്ല്യേരി മാണിക്കോത്ത് ആയിരുന്നു സംഭവം. പയ്യോളി കുഞ്ഞാണ്ടി റോഡിലാണ് യുവാവിനെ കാറില്‍ നിന്നും മര്‍ദ്ദിച്ചവശനാക്കി ഉപേക്ഷിച്ചത്.
തുടര്‍ന്ന് മേലാസകലം രക്തത്തില്‍ മുങ്ങി, അവശനായി നിലവിളിച്ചോടുന്ന യുവാവിനെ കണ്ട് നാട്ടുകാരും പിന്നാലെ പോവുകയായിരുന്നു. അക്രമികള്‍ പിന്നിലുണ്ടെന്ന ഭയത്തില്‍ സമീപത്തെ വീടുകളിലേക്ക് ഓടിക്കയറിയെങ്കിലും സുരക്ഷിതമല്ലെന്ന തോന്നലില്‍ വീണ്ടും ഓടുകയായിരുന്നു.
നെല്ലേരി മാണിക്കോത്ത് ക്ഷേത്രത്തിന് സമീപമെത്തിയതോടെ തളര്‍ന്ന് വീണു. തുടര്‍ന്ന് നാട്ടുകാര്‍ പയ്യോളി പോലീസിനെ വിവരമറിയിച്ചു. പയോളി പൊലീസ് ഇന്‍സ്പക്ട്രര്‍ കെ.സി സുഭാഷ് ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി.
ധന ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് എന്നാണ് പ്രാഥമിക നിഗമനം. സുഹൃത്തുമായി ബന്ധപ്പെട്ട് വിദേശത്തുണ്ടായ ധന ഇടപാടിന്റെ ഭാഗമായുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഇവരുടെ അടുത്ത് എത്തിയത്.
തുടര്‍ന്ന് നാലംഗ സംഘം കാറിലേക്ക് ക്ഷണിക്കുകയും കാറില്‍ കയറുകയും ചെയ്തു. തുടര്‍ന്ന് ഭീകരമായ മര്‍ദ്ദനമായിരുന്നു. ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ചു.
അവശനായതിനെ തുടര്‍ന്ന് പയ്യോളി കുഞ്ഞാണ്ടി റോഡില്‍ ഉപേക്ഷിച്ചു. ഇവിടെ വെച്ചും മര്‍ദ്ദനമുണ്ടായി. തുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
A native of Perampra was brutally beaten up in Payoli.