ഒടുവിൽ നാട്ടുകാർ ഇറങ്ങി റോഡ് ഗതാഗത യോഗ്യമാക്കുവാൻ

ഒടുവിൽ നാട്ടുകാർ ഇറങ്ങി റോഡ് ഗതാഗത യോഗ്യമാക്കുവാൻ
Sep 25, 2023 12:06 AM | By SUBITHA ANIL

പന്തിരിക്കര: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിലെ ആവടുക്ക - കനാൽ റോഡ് ഒടുവിൽ ഇന്നലെ (24 / 9) നാട്ടുകാർ രംഗത്തിറങ്ങി ഗതാഗത യോഗ്യമാക്കി.

നിരവധി തവണ പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർ എന്നിവരുമായി ബന്ധപ്പെട്ട് ക്വാറി വേസ്റ്റ് ഇറക്കി ഗതാഗത യോഗ്യമാക്കിതരുവാൻ നരിമഞ്ച കോളനി നിവാസികൾ ഉൾപ്പെടെ ആവിശ്യപ്പെട്ടിട്ടും അധികൃതർ ഈ കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ല.

പഞ്ചായത്തും ,ബ്ലോക്കും, ജില്ലയും ഒരേ രാഷ്ട്രീയ കക്ഷി ഭരിച്ചിട്ടും നരിമഞ്ച കോളനി പ്രദേശം ഇപ്പോഴും അവികസിത പ്രദേശമായി തുടരുകയാണ്. ജലജീവൻ പദ്ധതിക്ക് വേണ്ടി പ്രവൃത്തി തുടങ്ങിയതോടെ ഒട്ടോറിക്ഷ പോലും വരാൻ പറ്റാത്ത അവസ്ഥയിലാണ്.


കാലവർഷം കനത്തതോടെ ചളിക്കുളങ്ങളായി മാറി കാൽ നടയാത്ര പോലും ദുഷ്കരമായി. പന്തിരിക്കര ടൗണിലേക്കും ആവടുക്ക അംഗൻവാടി, എൽ.പി സ്കൂൾ , ഹോളി ഫാമിലി യുപി , ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ, പാലേരി വടക്കുംമ്പാട് സ്കൂൾ എന്നിവിടങ്ങളിലേക്ക് വിദ്യാർത്ഥികൾ ഉൾപ്പെടെ ഉള്ള യാത്ര ദുരിതമായി മാറി.

വർഷങ്ങളുടെ പഴക്കം അവകാശപ്പെടാവുന്ന ഈ കനാൽ റോഡ് ഇപ്പോൾ അനാഥമായി കിടക്കുകയാണ്. ഇടത്കര മൈയിൽ കനാലിന്റെ മറ്റ് പഞ്ചായത്തുകളിലെ ഭാഗങ്ങൾ ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കി തീർത്തപ്പോൾ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ ഈ ഭാഗങ്ങൾ കാൽനട യാത്ര പോലും സാധ്യമല്ലാത്ത അവസ്ഥയിലാണ്.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പട്ടാണിപ്പാറ മുതൽ കൂത്താളി പഞ്ചായത്തിലെ ആശാരിക്കണ്ടി കനാൽ മുക്ക് വരെ ഉള്ള ഭാഗം മാത്രമാണ് ടാറിംഗ് നടത്താൻ ബാക്കി ഉള്ളത്.

ഈ ഭാഗം കൂടി ടാറിംഗ് നടത്തിയാൽ ഈ മേഖലയിൽ നിന്ന് ഏറ്റവും എളുപ്പത്തിൽ ബാലുശ്ശേരി, കോഴിക്കോട് എത്തുവാൻ സാധിക്കും.

കനാൽ റോഡ് ഗതാഗതയോഗ്യമാക്കുവാൻ സന്തോഷ് കക്കുടുംബിൽ, ഇ.എം സുനിൽ , കെ.എം. സത്യൻ, പ്രവീൺ തച്ചം പാറ, എൽ.വി സനൂപ്, കുമാരൻ എന്നിവർ നേതൃത്വം നൽകി.

Finally the locals came down to make the road passable

Next TV

Related Stories
പാലയാട് കൃഷ്ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനുത്തോടനുബന്ധിച്ച് സാംസകാരിക സമ്മേളനം നടന്നു

Apr 28, 2024 01:07 PM

പാലയാട് കൃഷ്ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനുത്തോടനുബന്ധിച്ച് സാംസകാരിക സമ്മേളനം നടന്നു

പാലയാട് കൃഷ്ണ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസകാരിക സമ്മേളനം റിട്ടയേര്‍ട്ട് ജില്ലാ ജഡ്ജി സുരേഷ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ്...

Read More >>
കല്‍ക്കി റിലീസ് തീയതി നീട്ടി ചിത്രം ജൂണ്‍ 27 ന് തിയറ്ററുകളില്‍ എത്തും

Apr 28, 2024 12:48 PM

കല്‍ക്കി റിലീസ് തീയതി നീട്ടി ചിത്രം ജൂണ്‍ 27 ന് തിയറ്ററുകളില്‍ എത്തും

റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന 'കല്‍ക്കി 2898 എഡി' എന്ന ബ്രഹ്‌മാണ്ട ചിത്രത്തിന്റെ പുതിയ റിലീസ് തീയതി...

Read More >>
  ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ കോഴിക്കോട് ആകാശിന് മികച്ച നേട്ടം

Apr 28, 2024 12:17 PM

ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ കോഴിക്കോട് ആകാശിന് മികച്ച നേട്ടം

ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ പരീക്ഷയില്‍ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡിലൂടെ (എഇഎസ്എല്‍) പരിശീലനം നേടി മികച്ച...

Read More >>
കെ.വി ദാമോദരന്‍ നായര്‍ അനുസ്മരണം

Apr 28, 2024 10:41 AM

കെ.വി ദാമോദരന്‍ നായര്‍ അനുസ്മരണം

കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ടും ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന കെ.വി ദാമോദരന്‍ നായര്‍ ചരമ വാര്‍ഷികം...

Read More >>
നൊച്ചാട് ചാത്തോത്ത് താഴെ സംഘര്‍ഷം

Apr 27, 2024 12:00 PM

നൊച്ചാട് ചാത്തോത്ത് താഴെ സംഘര്‍ഷം

നൊച്ചാട് ചാത്തോത്ത് താഴെ മാവട്ടയില്‍ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകർ...

Read More >>
പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

Apr 26, 2024 07:52 PM

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം. രാവിലെ 7മണി മുതൽ ആരംഭിച്ച വോട്ടെടുപ്പിന്...

Read More >>