പേരാമ്പ്ര : വ്യന്ദാവനം എയുപി സ്‌കൂള്‍ അധ്യാപകനായ കെ സജീഷിനെ അന്യായമായി സസ്‌പെന്‍ഡ് ചെയ്ത പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നടപടി പിന്‍വലിക്കണമെന്ന് സംയുക്ത അധ്യാപക സമിതി ആവശ്യപ്പെട്ടു.

കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യാപക സംഘടനകള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി.
ഏകപക്ഷീയമായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ ഉപജില്ലയിലെ വിവിധ മേളകളുമായി സഹകരിക്കുന്നതല്ലെന്ന് സംഘടനകള്‍ അറിയിച്ചു.
യോഗത്തില്‍ കെഎസ്ടിഎ, കെ.പി.എസ്.ടി.എ, എ.കെഎസ്ടിയു, എന്‍ടിയു, കെഎസ്ടിയു, കെ.പി.പി.എച്ച്.എ, കെ.എ.ടി.എഫ്, കെ.എസ്.എസ്.ടി.എഫ്, കെ.യു.ടി.എ എന്നീ സംഘടനകളെ പ്രതിനിധീകരിച്ച് പി. രാമചന്ദ്രന്‍ , കെ സജീവന്‍, ആബിദ പി , ജാഫര്‍, എന്‍.കെ. സാലിം, കിഷോര്‍ കുമാര്‍ , ഷിനു രാജ്, ബിനീഷ്.ബി.ബി , ആയിഷ ഇ, സുരേഷ് ഇകെ, നൗഷാദ് ടി.കെ , ബിജു മാത്യു , റഷീദ് പാണ്ടിക്കോട് എന്നീ നേതാക്കള്‍ സംസാരിച്ചു.
Unfair suspension should be withdrawn at perambra