പേരാമ്പ്ര : സമഗ്ര ശിക്ഷാ കേരളവും കെ ഡിസ്‌കും സംയുക്തമായി സംഘടിപ്പിക്കുന്ന വൈഐപി ശാസ്ത്രപഥം നവീനം ഏകദിന റിഫ്രഷര്‍ ശില്പശാല പേരാമ്പ്ര ബി ആര്‍ സി യില്‍ സംഘടിപ്പിച്ചു.

ശാസ്ത്ര സാമൂഹിക വിഷയങ്ങളില്‍ നൂതന ആശയങ്ങള്‍ വികസിപ്പിക്കുക എന്നതാണ് വൈഐപി ശാസ്ത്രപഥത്തിന്റെ ലക്ഷ്യം.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ശില്പശാല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രൊജക്റ്റ് കോ -ഓര്‍ഡിനേറ്റര്‍ വി.പി നിത അധ്യക്ഷത വഹിച്ചു.
ബി ആര്‍ സി ട്രെയിനര്‍മാരായ കെ ഷാജിമ, ലിമേഷ് തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. ട്രെയിനര്‍ എല്‍.കെ ശ്രീലേഖ സ്വാഗതവും സി ആര്‍ സി സി ഭവിത എ.കെ.എം നന്ദിയും പറഞ്ഞു.
റിസോഴ്‌സ് പേഴ്‌സണായ ബൈജു വൈദ്യക്കാരന്‍ ക്ലാസ് കൈകാര്യം ചെയ്തു. ബി ആര്‍ സി പരിധിയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുമായി 23 കുട്ടികള്‍ ശില്പശാലയില്‍ പങ്കെടുത്തു.
Students with innovative ideas: One-day refresher workshop begins