ചക്കിട്ടപാറ: സംരംഭക വര്‍ഷം പദ്ധതിയിലൂടെ സംരംഭകരായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ വിഷന്‍ സ്വാശ്രയസംഘം. രണ്ട് സംരംഭങ്ങളാണ് സംഘത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചത്.

ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്നതിനായി ഒരു ജനസേവനകേന്ദ്രവും വിവിധ തൊഴിലുകള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിനായി ഒരു റെന്റല്‍ സര്‍വീസ് സെന്റെറുമാണ് ആംഭിച്ചത്.
രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പുതിയ സംരംഭങ്ങളിലൂടെ ജോലി സാധ്യമായി. സംരംഭങ്ങളുടെ ഉദ്ഘാടനം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വ്വഹിച്ചു.
വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, പഞ്ചായത്തംഗം വിനീഷ ദിനേശന്‍, വിഷന്‍ സ്വാശ്രയ സംഘാംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Entrepreneurial Year Project; Vision self-help group as entrepreneurs