പേരാമ്പ്ര: കോഴിക്കോട് സ്റ്റേറ്റ് ഹൈവേയില്‍ കടിയങ്ങാട് പാലം ബസ്സ് വെയ്റ്റിംഗ് ഷെഡിന് സമീപം ജല്‍ജീവന്‍ മിഷനു വേണ്ടി കുഴി എടുത്ത ഭാഗം അപകടാവസ്ഥയിലായതോടെ ദുരിതത്തിലായി ജനങ്ങള്‍.
ആഴ്ച്ചകളായി കുഴി എടുത്ത ഭാഗം പണി പൂര്‍ത്തീകരിച്ച് കുഴി നികത്താത്തത് കാരണം ഇത് വഴി വാഹനങ്ങള്‍ കടന്ന് പോകുന്നതിനും കാല്‍നടയാത്രക്കാര്‍ക്കും ഏറെ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്.
നാട്ടുകാരുടെ നിരന്തര പരാതികള്‍ ഉയര്‍ന്നിട്ടും കരാറുകാരന്റെ മെല്ലെപോക്ക് നയം കാരണം ജനം ദുരിതത്തിലാവുകയാണെന്നാണ് പരിസരവാസികളുടെ പരാതി.
സമീപവാസിയുടെ വീട്ടിലേക്കുള്ള വഴിയിലാണ് ആഴത്തില്‍ കുഴി എടുത്തിരിക്കുന്നത്. സമയബന്ധിതമായി പണി പൂര്‍ത്തിയാക്കാത്തത് കാരണം ഈ വീട്ടുകാരും ഏറെ പ്രയാസത്തിലാണ് .
The pit taken by Jaljeevan Mission, the people are suffering