പേരാമ്പ്ര: ഓണം കഴിഞ്ഞു ഒരു മാസമായിട്ടും മാവേലി സ്റ്റോറുകളില്‍ സബ്‌സിഡി സാധനങ്ങള്‍ കിട്ടാനില്ലെന്നം ലഭ്യമാക്കുവാനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും എടവരാട്-മഞ്ചേരിക്കുന്നു മേഖലാ യുഡഎഫ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

ടി.വി. ചെക്കോട്ടി അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി.ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
കെ.പി. റസാക്ക്, കെ.കുഞ്ഞബ്ദുള്ള, രാജന്‍ .കെ. ഐശ്വര്യ, ടി.കെ.കുഞ്ഞമ്മത് ഫൈസി, എടത്തുംകര ഇ ബ്രാഹിം, സി.നാരായണന്‍, സൂപ്പി മൗലവി, കെ.പി. ബാബു, ലത്തീഫ്, മാവിലി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
Subsidized goods should be made available in Maveli stores